കളിക്കാരെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന ആത്മഹത്യാ ഗെയിം ബ്ലൂ വെയ്ലിന്റെ ഗ്രൂപ്പ് അഡ്മിനായ പതിനേഴുകാരിയെ റഷ്യയിൽനിന്ന് അറസ്റ്റ് ചെയ്തു.ഗെയിം കളിക്കുന്നവരെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതിനൊപ്പം വഴങ്ങാത്തവരെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. ഖബ്രോസ്ക് ക്രയി പ്രദേശത്തുനിന്നാണ് പെൺകുട്ടി അറസ്റ്റിലായത്. ഈ ഗെയിം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 130 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്പതു ഘട്ടങ്ങളുള്ള ബ്ലൂവെയ്ൽ ഗെയിം കളിക്കുന്നവർ കടുത്ത വിഷാദത്തിന് അടിമകളാവുകയും അവസാനം ജീവനൊടുക്കുകയുമാണ്. ശരീരത്തിൽ സ്വയം മുറിവുണ്ടാക്കുക, പ്രേത സിനിമകൾ തനിച്ചിരുന്ന് കാണുക, ശരീരത്തിൽ മുറിവുണ്ടാക്കുക, ബ്ലൂ വെയ്ലിന്റെ (നീലത്തിമിംഗലം) ചിത്രം കൈത്തണ്ടയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കോറുക തുടങ്ങിയ വിവിധ ദൗത്യങ്ങളാണു ഗെയിം കളിക്കുന്നവർക്ക് നല്കുന്നത്. അന്പതു ദിവസംകൊണ്ടുപൂർത്തിയാകുന്ന ഗെയിമിന്റെ അവസാന ദൗത്യം ആത്മഹത്യയാണ്. ഓൺലൈനിലുള്ള ഒരു വർച്ചൽ അഡ്മിനാണ് കളിക്കാരന് ഓരോ ദിവസത്തെയും ദൗത്യം നല്കുന്നത്.
ആത്മഹത്യാ ഗെയിം ബ്ലൂ വെയ്ലിന്റെ ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ
RELATED ARTICLES