വീട്ടില്‍ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികള്‍ക്ക് നേരെ മോഷണ സംഘത്തിന്റെ ആക്രമം.ഏഴ്പേരടങ്ങുന്ന സംഘമാണ് വടിയും കല്ലും ഉപയോഗിച്ച് ദമ്പതികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഗ്രാമത്തിലാണ് ക്രൂരമായ രീതിയില്‍ വൃദ്ധ ദമ്പതികള്‍ ആക്രമണത്തിനിരയായത്. ജയ്പൂരിലെ ശ്രീ മധ്പൂര്‍ ഗ്രാമത്തിലെ പ്രഹളാദ് ബസല്‍ അദ്ദേഹത്തിന്റെ ഭാര്യ ഗീത ബസല്‍ എന്നിവര്‍ക്കാണ് മാരകമായ നിലയില്‍ മര്‍ദനമേറ്റത്. കുറച്ചു കാലമായി ദമ്പതികള്‍ വീട്ടില്‍ തനിച്ചാണ് താമസിച്ച് വരുന്നത്. ഇവരുടെ നാല് മക്കളും നഗരത്തിലാണ് താമസിക്കുന്നത്.പുലര്‍ച്ചെ3.30 യോട് കൂടിയാണ് വീടിന് പുറത്ത് ശബ്ദം കേട്ട് ദമ്പതികള്‍ ഞെട്ടിയെണീറ്റത്. ആരാണെന്ന് പ്രഹളാദ് ബസല്‍ വിളിച്ച് ചോദിച്ചിട്ടും മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് കള്ളന്‍മാര്‍ ആകത്ത് കയറുകയും പണവും ആഭരണങ്ങളും കൈക്കലാക്കിയതിന് ശേഷം വൃദ്ധദമ്പതികളേ മര്‍ദ്ദിക്കാന്‍ ആരംഭിച്ചതും. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അവസാനം ഇരുവരേയും മൃതപ്രായരാക്കിയാണ് മോഷ്ടാക്കള്‍ വീട് വിട്ടത്. ഒടുവില്‍ അയലത്തെ വീട്ടുകാരാണ് ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഈ വീട്ടില്‍ കള്ളന്‍മാര്‍ കയറുന്നത്.
ഏഴംഗ മോഷണ സംഘം ഉറക്കത്തിലായിരുന്ന വൃദ്ധ ദമ്പതികളെ ആക്രമിച്ചു
RELATED ARTICLES