ബലാത്സംഗം ചെറുക്കാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും യുവതി പുറത്തേക്കെടുത്ത് ചാടിയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിജയവാഡയിലേക്ക് പോകുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഹസ്രത് നിസാമൂദീന്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും സഹായിക്കാനെത്തിയില്ലെന്നും ഇവര്‍ പ്രതികരിച്ചു.
യുവതി ചാടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. സിങ്കാര കൊണ്ട റെയില്‍വേ സ്‌റ്റേഷന് തൊട്ടുമുമ്പാണ് യുവതി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയെന്ന് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. തീവണ്ടി വിജയവാഡയില്‍ എത്തിയതോടെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.