Friday, April 26, 2024
HomeKeralaമലയാള സിനിമയിലേക്ക് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍

മലയാള സിനിമയിലേക്ക് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍

മലയാള സിനിമയിലേക്ക് ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍. തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സണ്ണി ലിയോണ്‍ ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്‍റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവധിയാണ്. സിനിമ ഉടന്‍ റിലീസാകും’ – സണ്ണി കുറിച്ചു. സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍മ്മാണ കമ്പനിയുടേയും വിവരങ്ങളും സണ്ണി ലിയോണ്‍ പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫെയറി ടേല്‍ പ്രൊഡക്ഷന്‍ എന്ന ബാനര്‍ സിനിമയുടെ സഹനിര്‍മ്മാതാക്കളാണ്. ജോസഫ് വര്‍ഗ്ഗീസാണ് പ്രൊജക്റ്റ് ഡിസൈനര്‍. വണ്‍ വേള്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണിയുടെ പുതിയ ചിത്രം. വി.സി വടിവുടൈയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലും തമിഴിലും സണ്ണിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്ന ചിത്രത്തിനായി കളരിപ്പയറ്റും കുതിര സവാരിയും തമിഴ് ഭാഷയും സണ്ണി പഠിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments