കുമ്പനാട് ടൗണിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ കേന്ദ്രഓഫീസിന്റെ ഗേറ്റ് പൊളിച്ചു നീക്കി കര്‍ഷക മോര്‍ച്ച കൊടിനാട്ടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഗേറ്റ് പുനഃസ്‌ഥാപിച്ചു. ഓഫീസിന് സംരക്ഷണമൊരുക്കി ഡി.വൈ.എഫ്.ഐയും രംഗത്തു വന്നു.
ചര്‍ച്ച് ഓഫ് ഗോഡ് ഓഫീസിന്റെ മുന്‍ഭാഗം സര്‍ക്കാര്‍ പുറമ്പോക്ക് ആണെന്ന് ആരോപിച്ചാണ് കര്‍ഷകമോര്‍ച്ച നേതാക്കള്‍ ഗേറ്റ് പൊളിച്ച് ഇന്നലെ രാവിലെ ബി.ജെ.പിയുടെ കൊടിനാട്ടിയത്. സംഭവം അറിഞ്ഞ് സഭാ നേതാക്കള്‍ ബി.ജെ.പി-ആര്‍.എസ്.എസ്. നേതാക്കളുമായി ബന്ധപ്പെട്ടു.
ഖേദപ്രകടനം നടത്തിയ ബി.ജെ.പി. നേതാക്കളുടെ നിര്‍ദേശത്തേത്തുടര്‍ന്ന് വൈകിട്ടോടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഗേറ്റ് പുനഃസ്‌ഥാപിക്കുകയും സംരക്ഷണം ഒരുക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുക്കു സായിപ്പാണ് ചര്‍ച്ച് ഓഫ് ഗോഡ് കേന്ദ്രസഭ ഇവിടെ സ്‌ഥാപിച്ചത്.
ഗേറ്റ് തകര്‍ത്തത്തില്‍ ഗ്ലോബല്‍ ക്രിസ്‌ത്യന്‍ ഡെവലപ്‌മെന്റ് ദേശീയ ചെയര്‍മാന്‍ പാസ്‌റ്റര്‍ അജു മാത്യു ജേക്കബ്, ദേശീയ പ്രസിഡന്റ് എം.പി. തോമസ്, ജനറല്‍ സെക്രട്ടറി ബാബു പറയത്തുകാട്ടില്‍ എന്നിവര്‍ പ്രതിഷേധിച്ചു. പള്ളി കേന്ദ്രീകരിച്ച് വീണ്ടും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തെ നേരിടാന്‍ ഡി.വൈ.എഫ്.ഐ. നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു.
സഭാ വിശ്വാസികളെയും പള്ളിക്കുനേരേയും ആക്രമണമുണ്ടാകുമെന്ന ഭീഷണിയേത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടോടെ സംരക്ഷണ വലയം തീര്‍ത്തത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സംരക്ഷണ വലയത്തില്‍ അണിചേര്‍ന്നത്.
ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ കേന്ദ്രഓഫീസിന്റെ ഗേറ്റ് പൊളിച്ചു നീക്കി; ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഗേറ്റ് പുനഃസ്‌ഥാപിച്ചു
RELATED ARTICLES