അമിത്ഷായും കെ സുധാകരനും തമ്മില്‍ രഹസ്യമായി കൂടികാഴ്ച നടത്തിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഇത് സംബന്ധിച്ച ആരോപണങ്ങൾ കണ്ണൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു കൂടികാഴ്ചയെന്ന് ജയരാജൻ പറഞ്ഞു. ആര്‍എസ്എസും-ബിജെപിയുമായി സുധാകരന്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അവരെ വെള്ളപൂശാനാണ് സുധാകരന്റെ ശ്രമെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു. തന്റെ ശരീരത്തില്‍ വെടിയുണ്ട ഉണ്ടോയെന്ന് സുധാകരന്‍ എന്ന ക്രിമിനലിന്റെ മുന്നില്‍ തെളിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരികയായിരുന്ന തന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നുവെന്നും അതിനുപിന്നില്‍ കേരളത്തിലെ ഒരു മന്ത്രിയും കെ. സുധാകരനുമാണെന്ന കാര്യം ഏവര്‍ക്കും ബോധ്യമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തന്നെ വെടിവച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കേസ് ഇപ്പോള്‍ ആന്ധ്രപ്രദേശിലെ കോടതിയുടെ പരിഗണനയിലാണ്. അന്ന് കേന്ദ്രഭരണം ഉപയോഗിച്ച് രക്ഷപ്പെടാനായിരുന്നു സുധാകരന്റെ ശ്രമം. എന്നാല്‍ ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.അന്ന് പിണറായി വിജയന് വച്ചത് തനിക്ക്കൊ ള്ളുകയായിരുന്നെന്നും ഇപി ജയരാജന്‍ പത്രസമ്മേളനത്തില്‍ കൂട്ടിചേര്‍ത്തു.
അമിത്ഷായും കെ സുധാകരനും രഹസ്യമായി കൂടികാഴ്ച നടത്തി; ആരോപണങ്ങളുമായി ജയരാജൻ
RELATED ARTICLES