യുഎസിലെ അര്‍കന്‍സയില്‍ നിശാക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 28 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി ലിറ്റില്‍ റോക്കിലെ നിശാക്ലബ്ബിലായിരുന്നു വെടിവയ്പുണ്ടായത്.
പവര്‍ അള്‍ട്ര എന്ന നിശാക്ലബ്ബിലായിരുന്നു വെടിവയ്പ്. ഒന്നിലധികം ആളുകളാണ് വെടിവച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഭീകരബന്ധം ആരോപിക്കുന്നില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണു സൂചന.
നിശാക്ലബ്ബില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിവരം.