ഭര്‍ത്താവുമായി സ്‌കൈപ്പില്‍ വീഡിയോ ചാറ്റ് നടത്തിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്തു. ഇരുപത്തിരണ്ടുകാരിയായ ബംഗ്ലാദേശി മോഡൽ റിസില ബിന്ദെയാണ് മുറിയില്‍ തൂങ്ങിമരിച്ചത്. ബന്ധുക്കള്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്ന് റിസിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് ഇമുറുല്‍ ഹസ്സനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. എന്നാല്‍ കുട്ടി മുത്തശ്ശിക്കൊപ്പമായിരുന്നു. റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയത്. വാതിലില്‍ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. ചിറ്റഗോങ് സ്വദേശിയാണ് റിസില .2012 ലായിരുന്നു മോഡലിംഗ് രംഗത്തെ അരങ്ങേറ്റം.ബിരുദ വിദ്യാര്‍ത്ഥിയുമായിരുന്നു ഈ 22 കാരി.