മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു.

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിലെ മയോക്ലിനിക്കിലാണ് അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയനാകുക. കഴിഞ്ഞമാസം 19നാണ് യാത്ര തീരുമാനിച്ചിരുന്നതെങ്കിലും പ്രളയദുരന്തത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ചുമതല ജയരാജന് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇ-ഫയല്‍ വഴി ഫയലുകള്‍ കൈകാര്യ ചെയ്യും. മൂന്ന് ആഴ്ചയ്ക്ക് ശേഷം മടങ്ങിയെത്താനാണ് തീരുമാനിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ചികിത്സയെക്കുറിച്ചും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറുമായി ചര്‍ച്ച നടത്തി.