Friday, April 26, 2024
HomeKeralaഅയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ചിലത് നഷ്ടപ്പെട്ടു;സന്ദീപാനന്ദഗിരിയുടെ വിവാദ വെളിപ്പെടുത്തൽ

അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ചിലത് നഷ്ടപ്പെട്ടു;സന്ദീപാനന്ദഗിരിയുടെ വിവാദ വെളിപ്പെടുത്തൽ

ശബരിമലയിൽ അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ചിലത് നഷ്ടപ്പെട്ടുവെന്ന് സ്വാമി സന്ദീപാനന്ദഗിരിയുടെ വിവാദ വെളിപ്പെടുത്തൽ . തിരുവാഭരണം നഷ്ടമായത് ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യത്തില്‍ തെളിഞ്ഞിരുന്നെന്നും, ഇതിനെക്കുറിച്ചു ദേവസ്വം ബോര്‍ഡ് അന്വേഷിക്കണമെന്നും സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. തിരുവാഭരണം വീണ്ടെടുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്‌നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞതായും സന്ദീപാനന്ദഗിരി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം അഷ്ടമംഗല്യപ്രശ്‌നത്തിന്റെ രേഖകളും അദ്ദേഹം അഭിമുഖത്തില്‍ ഹാജരാക്കിയിരുന്നു. ശരിയായ ഭക്തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് സുപ്രീം കോടതിയില്‍നിന്നുണ്ടായത്. വിധി പ്രശംസനീയമാണ്. ആര്‍എസ്‌എസുമായി ഉള്ളത് ആശയപരമായ ഭിന്നതയാണ്. താന്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും എതിര്‍ത്തിട്ടില്ല. മഹാഭാരതം എങ്ങനെ പറയണമെന്നു പറയാന്‍ ആര്‍എസ്‌എസ് ആരാണെന്നും സന്ദീപാനന്ദഗിരി പ്രതികരിക്കുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments