ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി കനത്ത അക്രമം. ഇതുവരെ നടന്ന അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായത് 266 പേര്‍.
അറസ്റ്റിലാകുന്നവര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും.ഇന്ന് ഉച്ച വരെയുള്ള കണക്കനുസരിച്ച് 334 പേരെയാണ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. രാത്രിയോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ഇതുകൂടാതെ സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ‘ബ്രോക്കണ്‍ വിന്റോ’ എന്ന പേരില്‍ ;സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാംപെയ്ന്‍, ഹെയ്റ്റ് ക്യാംപെയ്ന്‍ എന്നിവയ്ക്ക് അനുക്കൂലമായി പോസ്റ്റിടുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തുമെന്നും, ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കി അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും
തലസ്ഥാനത്ത് അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണം ഹര്‍ത്താല്‍ അനുഭാവികള്‍ അഴിച്ച് വിട്ടിരുന്നു. അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതും ദൃശ്യങ്ങള്‍ എടുക്കുന്നതിലും അമര്‍ഷം പൂണ്ടാണ് ബിജെപി പ്രവര്‍ത്തകർ അക്രമാസക്തരായത് .തുടർന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ തീരുമാന പ്രകാരം ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയുടെ വാര്‍ത്താ സമ്മേളനം അടക്കമുളള പരിപാടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു.കോഴിക്കോട് കെ സുരേന്ദ്രന്‍റെ പത്ര സമ്മേളനം മാധ്യമങ്ങള്‍ കൂട്ടായി ബഹിഷ്കരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് വാര്‍ത്താ സമ്മേളനത്തിനായി കോട്ടയം പ്രസ് ക്ലബ് വിട്ടു നല്‍കിയില്ല. സംഘപരിവാര്‍ സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞ് ആക്രമിക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ പറഞ്ഞു. ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജെന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.