യുവാവ് കൂടെ താമസിച്ചിരുന്ന യുവതിയെ കൊന്നു വീടിനുള്ളില്‍ മറവ് ചെയ്തു

യുവതിയെ കൊന്നു വീടിനുള്ളില്‍ മറവ് ചെയ്തു

യുവാവ് കൂടെ താമസിച്ചിരുന്ന യുവതിയെ കൊന്നു വീടിനുള്ളില്‍ മറവ് ചെയ്തു. ഭോപ്പാലിലെ സാകേത് നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. 28കാരിയായ ആകാന്‍ക്ഷയെയാണ് വിവാഹം കഴിക്കാതെ തന്നോട് ഒരുമിച്ചു താമസിച്ചിരുന്ന പങ്കാളിയായ യുവാവ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുള്ളിലാണ് മറവുചെയ്തത്. ഏഴ് മാസം മുൻപാണ് യുവതിയെ കാണാതായത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെത്തുടർന്നു പോലീസ് കേസെടുത്തു അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഉദയ് (32 ) ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

അമേരിക്കയില്‍ ജോലി ശരിയായിട്ടുണ്ടെന്നും അങ്ങോട്ട് പോകുയാണെന്നുമായിരുന്നു
ഏഴ് മാസം മുമ്പ് വീട് വിട്ട യുവതി രക്ഷിതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ബാങ്കുറയില്‍ നിന്ന് വന്നതിന് ശേഷം ഭോപ്പാലില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളി ഉദയ് ദാസിനൊപ്പം താമസിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവതി രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് പിതാവ് മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി കൊടുത്ത്. തുടർന്ന് യുവതിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് ഉദയ് യുടെ വീട്ടിലെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിച്ചു നടന്ന കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.

പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ മൃതദേഹം മറവുചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്നു അറിവായിട്ടില്ല.