Saturday, September 14, 2024
Homeപ്രാദേശികംഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 81 - മത് വാർഷികം

ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 81 – മത് വാർഷികം

ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 81 – മത് വാർഷികവും രക്ഷകർത്തൃ സമ്മേളനവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ വറുഗീസ് ഡാനിയേൽ സ്വാഗതം പറഞ്ഞു. എം. ടി. ആൻഡ് ഇ എസ് സ്‌കൂൾസ് മാനേജർ സൂസമ്മ മാത്യു ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി. ടി. എ. പ്രസിഡന്റ് മത്തായി ചാക്കോ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇടക്കുളം മാർത്തോമാ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് അസിസ്‌റ്റന്റ് പ്രൊഫ്. സുദർശനൻ ആചാരത്തേരി മുഖ്യ പ്രഭാഷകനായിരുന്നു. സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളായ ഐശ്വര്യാ എം. നായർ , അദ്യത്‌ എസ. നായർ , ആർച്ച ബി. , ആര്യ രാമചന്ദ്രൻ എന്നിവരുടെ കലാപരിപാടികളും സമ്മേളനത്തിൽ നടന്നു. വാർഡ് മെമ്പർ ഉഷ ജി. , റവ. ജേക്കബ് വറുഗീസ്, സാംകുട്ടി അയ്യക്കാവിൽ , രാജു ശാമുവേൽ , കോശി ജോൺ, മോളി എബ്രഹാം , മാസ്റ്റർ അൽഫി എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി പി. കെ. പീറ്റർ നന്ദി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments