വിദ്യാർഥികളിലെ പരീക്ഷ ഭയം അകറ്റാൻ യുടെ പരീശീലന പരിപാടി റാന്നി എം .എസ് .എച്ച .എസ്.എസ് യിൽ തുടക്കമായി. ജ സി ഐ യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർഥികൾക്ക് പരീക്ഷ ഭയം അകറ്റി ആത്മവിശ്വാസം വർധിപ്പിക്കുവാൻ പരീക്ഷ മുന്നൊരുക്ക സെമിനാർ വിവിധ സ്‌കൂളുകളിൽ നടത്തി വരുന്നു. രാവിലെ എം. എസ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായ പരീക്ഷ മുന്നൊരുക്ക സെമിനാർ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജ സി ഐ പ്രസിഡന്റ് ബിജു ജേക്കബ് അധ്യക്ഷത വഹിച്ചു. ജ സി ഐ സോൺ വൈസ് പ്രസിഡന്റ് ഡോ. വിനോദ് എൻ. ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജ സി ഐ നാഷണൽ ട്രെയിനർ തോമസ് സഖറിയ ക്ലാസ്സിനു നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ മനോജ് എൻ. ജെ. ഹെഡ്മിസ്ട്രസ് ടീന എബ്രഹാം എന്നിവർ ആശംസ അറിയിച്ചു. ജ സി ഐ സെനറ്റർ കൃതജ്ഞത അറിയിച്ചു.
വിദ്യാർഥികളിലെ പരീക്ഷ ഭയം അകറ്റാൻ യുടെ പരീശീലന പരിപാടി
RELATED ARTICLES