വയലത്തല ആടുപാറക്കാവ് ദേവി ക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെയുള്ള തീയതികളിൽ നടന്നു. 30 – നു പുലർച്ചെ 7 നു ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ ഏബ്രാന്തിരി തൃക്കൊടിയേറ്റു നിർവഹിച്ചു. മൂന്നു ദിനവും ക്ഷേത്രത്തിൽ അന്നദാനം , പറ വഴിപാട് , അൻപൊലി വഴിപാട് സ്വീകരണം , ഗണപതിഹോമം പ്രത്യേക പൂജകൾ എന്നിവ നടന്നു . ഉതൃട്ടാതി ദിനത്തിൽ രാവിലെ ഒൻപതിന് മലനടയിൽ വിശേഷാൽ പൂജയും കലശവും നൂറും പാലും വഴിപാടുകളായി നടന്നു. തുടർന്ന് ക്ഷേത്രത്തിൽ പറ അൻപൊലി വഴിപാട് സ്വീകരണം. 12 : 30 നു നടന്ന പിറന്നാൾ സദ്യയിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. വൈകിട്ട് എതിരേൽപ്പ് പുതുമൺ കാണിക്ക മണ്ഡപത്തിൽ നിന്നും ആരംഭിച്ചു വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചക്കപാലം വഴി ക്ഷേത്രത്തിൽ എത്തിചേർന്നു. രാത്രിയിൽ താലപ്പൊലി സ്വീകരണം ക്ഷേത്ര സന്നിധിയിൽ വിളക്കൻപൊലി എന്നിവയും ദീപാരാധനയും ഉണ്ടായിരുന്നു.
വയലത്തല ആടുപാറക്കാവ് ദേവി ക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം
RELATED ARTICLES