Thursday, May 2, 2024
HomeInternationalപ്രശസ്തനായ കലാകാരൻ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു

പ്രശസ്തനായ കലാകാരൻ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു

10 വയസുകാരിയായ വിദ്യാര്‍ഥിനിയെ ചിത്രകലാധ്യാപകന്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. കുവൈറ്റില്‍ ചിത്രകലാ പഠന സ്ഥാപനത്തിലാണ് സംഭവം. വിവരങ്ങൾ പുറത്തായതോടെ ചില മലയാളി ‘സാമൂഹ്യ പ്രവര്‍ത്തകര്‍’ ഇടപെട്ട് സംഭവം കേസാകും മുമ്പ് പ്രതിയെ കുവൈറ്റില്‍ നിന്നും നാടുകടത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍.ചിത്രരചനാ രംഗത്ത് ലോക റിക്കോര്‍ഡുകള്‍ക്ക് ഉടമയായ കുവൈറ്റിലെ പ്രശസ്തനായ കലാകാരനെതിരെയാണ് കുവൈറ്റിലെ നിയമ പ്രകാരം ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന ഗുരുതരമായ ബാലപീഡന ആരോപണം ഉയര്‍ന്നത്. കുവൈറ്റില്‍ നടക്കുന്ന മിക്ക പൊതുപരിപാടികളിലും കാരിക്കേച്ചര്‍ രചനയുമായി ബന്ധപ്പെട്ട് സജീവ സാന്നിധ്യമായിരുന്ന ആളാണ്‌ ആരോപണ വിധേയനായ കലാകാരന്‍.ഇയാളുടെ വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ചിത്രകലാ പഠന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന 10 വയസുകാരിക്കാണ് ക്രൂരമായ അനുഭവം ഉണ്ടായത്. ഈ ജനുവരി ആദ്യവാരത്തിലാണ് സംഭവം കുട്ടിയുടെ രക്ഷിതാക്കള്‍ അറിയുന്നതും പുറത്താകുന്നതും. കഴിഞ്ഞ ക്രിസ്തുമസിന്റെ തലേദിവസം ചിത്രകലാ സ്ഥാപനത്തില്‍ പഠനത്തിനെത്തിയ കുട്ടിയെ ഇയാള്‍ ശാരീരിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന്‍ വീട്ടിലെത്തിയ കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. കാര്യം തിരക്കിയപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്. കുവൈറ്റിലെ പ്രശസ്തനായ കലാകാരനില്‍ നിന്നുണ്ടായ അനുഭവം കുടുംബത്തെ ഞെട്ടിച്ചു. തുടര്‍ന്ന്‍ കുട്ടിയുടെ പിതാവ് അദ്ദേഹത്തിന് പരിചയമുള്ള ചില മലയാളി പൊതു പ്രവര്‍ത്തകരെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഇക്കാര്യം ഫെയ്സ്ബുക്കില്‍ പ്രതിയുടെ ഫോട്ടോ സഹിതം പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. എന്നാല്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇത് പരാതിയാക്കുകയോ പുറംലോകത്തെ അറിയിക്കുകയോ ചെയ്യാതെ ഒതുക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സംഭവം മുക്കിയതെന്നാണ് അവരുടെ വിശദീകരണമെങ്കിലും ഇരയുടെ പേരോ വിവരങ്ങളോ എന്തെങ്കിലും സൂചന പോലുമോ അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് പോകുന്നത് കുവൈറ്റില്‍ നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ കുട്ടിയുടെ കുടുംബത്തിന് ഇതുമൂലം മാനക്കേട് സംഭവിക്കില്ലെന്നുറപ്പാണ്. അതേസമയം പ്രതിയ്ക്കും പ്രതിയുടെ കുടുംബത്തിനുമുണ്ടാകുന്ന മാനക്കെടില്‍ നിന്നും പ്രതിയെ നാടുകടത്തിയതിലൂടെ ഇവര്‍ രക്ഷപെടുകയും ചെയ്തു. കുവൈറ്റിലെ വിവിധ ട്യൂഷന്‍ സെന്ററുകളില്‍ പഠനത്തിനായി പോകുന്ന ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന വിധമുള്ള ഒരു കുറ്റകൃത്യത്തില്‍ നിന്നാണ് പ്രതി രക്ഷപെട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. മേലാല്‍ ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്നറിയിപ്പായി ഇത് മാറുമായിരുന്നു. എന്നാല്‍ പ്രതി രക്ഷപെട്ടതോടെ ഇതിനു നേരെ ഘടക വിരുദ്ധമായ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ സംഭവം പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതി രക്ഷപെട്ടതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. പ്രതിയെ തിരികെയെത്തിച്ച് നിയമ നടപടിയ്ക്ക് വിധേയനാക്കണമെന്ന ആവശ്യമാണ്‌ ഉയരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments