Saturday, April 27, 2024
HomeKeralaമദ്യപരെ പൊതുസ്ഥലത്ത് വച്ച്‌ അകാരണമായി അറസ്റ്റ് ചെയ്യരുത് : മനുഷ്യാവകാശ കമ്മീഷൻ

മദ്യപരെ പൊതുസ്ഥലത്ത് വച്ച്‌ അകാരണമായി അറസ്റ്റ് ചെയ്യരുത് : മനുഷ്യാവകാശ കമ്മീഷൻ

മദ്യപരെ പൊതുസ്ഥലത്ത് വച്ച്‌ അകാരണമായി അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം . മനുഷ്യാവകാശ കമ്മീഷനാണ് നിര്‍ദേശം നല്‍കിയ്. . മദ്യപരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുന്ന ശീലം മാറ്റണമെന്നാണ് കമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സുരേഷ് ബാബുവാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്. കണ്‍സ്യൂമര്‍ഫെഡും, ബിവറേജസ് കോര്‍പ്പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു പരാതി. തിരുവനന്തപുരം ഫോര്‍ട്ട് സബ്ഡിവിഷന് കീഴില്‍ വരുന്ന നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും പരാതിയില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ മദ്യപിച്ച്‌ പൊതുസ്ഥലങ്ങളിലിരുന്ന് പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവര്‍ക്ക് എതിരെയും മാത്രമാണ് നടപടിയെടുക്കുന്നതെന്നാണ്. മതിയായ ജാമ്യവ്യവസ്ഥയില്‍ ഇവരെ വിട്ടയക്കാറുണ്ടെന്നും ആര്‍ക്കെതിരെയും വ്യക്തിവൈരാഗ്യം മൂലം നടപടിയെടുത്തിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments