അസഭ്യവാക്കുകള്‍ ഉപയോഗിച്ച് നരേന്ദ്രമോദിയുടെ ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്മിനായ ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ബാല്‍സ് ബോയ്‌സ് എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് ഇയാള്‍. 40 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പാണ് ബാല്‍സാ ബോയ്‌സ്. അസഭ്യവാക്കുകള്‍ ഉപയോഗിച്ച് നരേന്ദ്രമോദിയുടെ മോർഫ് ചെയ്ത ചിത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തെന്നാണ് കുറ്റം. ഉത്തര കര്‍ണാടക ജില്ലയിലെ ഓട്ടോ ഡ്രൈവറായ കൃഷ്ണ സന്ന തമ്മ നായികിനിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാദ്ധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭട്കല്‍ സ്വദേശി ഏപ്രിൽ 15ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

ചിത്രം ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്ത ഗണേശ് നായിക് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോർഫ് ചെയ്ത ചിത്രം ആദ്യമായി പ്രചരിപ്പിച്ചത് ഗണേശ് നായികും ബാലകൃഷ്ണ എന്ന മറ്റൊരംഗവുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിയിലായഗണേഷ് നായികിനെ ജാമ്യത്തില്‍ വിട്ടെങ്കിലും ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.