Friday, April 26, 2024
HomeNationalവീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി 'ഇന്ത്യാടുഡെ അബദ്ധം'

വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി ‘ഇന്ത്യാടുഡെ അബദ്ധം’

കേരളത്തിലെ എം.പി വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി ഇന്ത്യാടുഡെയുടെ ചര്‍ച്ച. മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യാ ടുഡെയില്‍ ഇന്നലെ രാത്രി ചര്‍ച്ചകള്‍ അരങ്ങേറിയത്. നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന ഒമ്പത് മന്ത്രിമാരുടെയും ചിത്രങ്ങള്‍ കൊടുത്തുകൊണ്ട് മോഡി മിഷന്‍ 2019, നയണ്‍ ന്യു ഫേസസ് എന്ന ബ്രേക്കിങ്ങുകളോടെയാണ് ഇന്ത്യാ ടുഡെയില്‍ ചര്‍ച്ച അരങ്ങേറിയത്. പുതിയ മന്ത്രിമാരുടെ ചിത്രങ്ങള്‍ കാണിക്കുന്ന കൂട്ടത്തിലാണ് ജെഡിയു കേരളഘടകം അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെ ഇന്ത്യാടുഡെ മന്ത്രിയാക്കിയത്. നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന കൂട്ടത്തില്‍ മധ്യപ്രദേശില്‍ നിന്നുളള എംപിയായ ഡോ. വീരേന്ദ്രകുമാറുമുണ്ട്. ഈ വീരേന്ദ്രകുമാറിന് പകരമാണ് കടുത്ത സംഘപരിവാര്‍ വിരുദ്ധന്‍ കൂടിയായ കേരളത്തിലെ വീരേന്ദ്രകുമാറിന്റെ ചിത്രം ചര്‍ച്ചയില്‍ ഉടനീളം ഇന്ത്യാടുഡെ ഉപയോഗിച്ചത്. ജെഡിയു ദേശീയ നേതാവ് നീതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതോടെ കേരളഘടകം അവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് നേരത്തെ എംപി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യാടൂഡെ ചിത്രം മാറി നല്‍കിയതോടെ മണിക്കൂറുകളോളം ജെഡിയൂ അനുയായികള്‍ ആശങ്കയിലായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments