എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരേ കേസ്

ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരേ ഇതിന് മുന്‍പും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെതിരെയും മരുന്നുകള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ നടത്തിയത്.