Thursday, May 2, 2024
HomeNationalഇന്ത്യയിലേക്ക് അതിക്രമിച്ച്‌ കയറിയ പാക് ഹെലികോപ്ടര്‍ തകര്‍ക്കാന്‍ ഇന്ത്യൻ പോർ വിമാനങ്ങൾ

ഇന്ത്യയിലേക്ക് അതിക്രമിച്ച്‌ കയറിയ പാക് ഹെലികോപ്ടര്‍ തകര്‍ക്കാന്‍ ഇന്ത്യൻ പോർ വിമാനങ്ങൾ

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച പാക് ഹെലികോപ്ടറിനെ തകര്‍ക്കാന്‍ ഇന്ത്യ രണ്ട് പോര്‍ വിമാനങ്ങളെ അയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്ടര്‍ അതിക്രമിച്ച്‌ കയറി എന്ന സൂചന റഡാറില്‍ നിന്നും ലഭിച്ച നിമിഷത്തില്‍ തന്നെ ശ്രീനഗര്‍ സൈനികത്താവളത്തില്‍ നിന്നും പൂര്‍ണസജ്ജമായി നിലയുറപ്പിച്ചിരുന്ന രണ്ട് പോര്‍വിമാനങ്ങളാണ് (മിഗ് 21 എന്ന് സൂചന) അതിര്‍ത്തിയിലേക്ക് കുതിച്ചത്.പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വന്ന ഹെലികോപ്ടര്‍ ആയുധ പ്രയോഗം നടത്താതിരുന്നതിനാല്‍ ചെറിയ വെടിക്കോപ്പ് ഉപയോഗിച്ചാണ് അതിര്‍ത്തിയിലെ സൈന്യം വെടിവച്ചത്.അതേസമയം, പാക് അധീന കാശ്മീരിലെ പ്രധാനമന്ത്രിയായിരുന്നു ഹെലികോപ്ടറിലെന്ന റിപ്പോര്‍ട്ടുകള്‍ വൈകിയാണ് പാക് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. പാക് സര്‍ക്കാര്‍ തങ്ങളുടെ ഹെലികോപ്ടര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ കയറിയിട്ടില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഹെലികോപ്ടറിന്റെ അതിര്‍ത്തി ലംഘനം വീഡിയോ തെളിവ് സഹിതമാണ് പുറത്ത് വിട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments