ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പോലീസുകാരെ പോലെ ഞങ്ങളും തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ ഈശ്വര്‍

RAHUL

ശബരിമലയില്‍ ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി നവംബര്‍ അഞ്ചാം തീയതി നടതുറക്കാനിരിക്കെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അയ്യപ്പധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പോലീസുകാരെ പോലെ ഞങ്ങളും തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. നവംബര്‍ അഞ്ചിന് ശബരിമലയില്‍ യുവതികള്‍ കയറാതെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ചരിത്ര വിജയമാകും നമ്മെ കാത്തിരിക്കുകയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.