കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിയായ തൊഴിലാളി സ്ത്രീ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി .
ബലാത്സംഗ ശ്രമത്തിനിടെയാണ് ഒഡീഷ സ്വദേശിനി സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. രണ്ടു പേരെ ചോദ്യംചെയ്തു വരികയാണ്. കൊല്ലപ്പെട്ട സ്ത്രീയും ഭർത്താവും ജോലിചെയ്യുന്ന തോട്ടത്തിലെ തൊഴിലാളിയായ ഒഡീഷാ സ്വദേശിയെയും തമിഴ്നാട് വംശജനും ഇവിടെ സ്‌ഥിരതാമസക്കാരനുമായ തൊഴിലാളിയെയുമാണു ചോദ്യംചെയ്യുന്നത്.ഇതിൽ ഒഡീഷ സ്വദേശിയായ യുവാവ് കുറ്റം സമ്മതിച്ചതായാണ് സൂചന.
ഒഡീഷ സ്വദേശി കുന്തൻ മാജിയുടെ ഭാര്യ സബിതാബാജിയെയാണു (30) ഞായറാഴ്ച കൊലപ്പെടുത്തി തോട്ടത്തിലെ കളളിമലയിലെ കാപ്പിത്തോട്ടത്തില്‍ ഒളിപ്പിച്ചുവച്ചത്. പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം. കുന്തൻമാജി തോട്ടത്തിനുപുറത്ത് കാപ്പിക്കുരു പറിക്കുന്ന ജോലിക്കു പോയിരിക്കുകയായിരുന്നു അന്ന്. സബിതാ മാജി വിറകുശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണു സൂചന. ഇവരെ നൂറുമീറ്ററിലേറെ വലിച്ചിഴച്ചുകൊണ്ടുപോയ ശേഷമാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്. മൃതദേഹം കിടന്നിരുന്ന സ്‌ഥലത്തുനിന്നും ദൂരെ മാറി ഇവരുടെ ആഭരണങ്ങളും വസ്ത്രവും വിറകും കണ്ടെത്തിയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിൽ പലഭാഗത്തായി പത്തോളം വെട്ടുകൾ ഏറ്റിട്ടുണ്ട്. എട്ടു മാസം മുന്‍പാണ് കുന്തന്‍മാജിയുടെ കുടുംബം ഇവിടെ ജോലിക്കെത്തിയത്. രണ്ടു കുട്ടികളുള്ള കുന്തനും സബിതയും മൂത്തമകനെ ഒഡിഷയിലെ വീട്ടില്‍ നിര്‍ത്തി മകളെ ഒപ്പം കൂട്ടുകയായിരുന്നു. അവധിദിനമായതിനാല്‍ മകളെ അടുത്ത ലയത്തില്‍ താമസിക്കുന്ന ബന്ധുവിനൊപ്പം നിര്‍ത്തിയിരുന്നു. അഞ്ചുമണിയോടെ അടുത്തുള്ള തോട്ടത്തില്‍ നിന്ന് ജോലി കഴിഞ്ഞെത്തിയ കുന്തന്‍മാജി തങ്ങളുടെ ലയമുറി പൂട്ടിക്കിടക്കുന്നത് കണ്ടതോടെ ഭാര്യയെ അന്വേഷിക്കുകയായിരുന്നു. അയല്‍വാസികള്‍ കൂടി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ ഇന്ന് സംഭവ സ്ഥലത്തു തെളിവെടുപ്പിനായി എത്തിക്കും. ഇടുക്കി എസ്പി എ.വി. ജോർജ്, കട്ടപ്പന ഡിവൈഎസ്പി രാജ്മോഹൻ, പീരുമേട് സിഐ ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. എറണാകുളം റേഞ്ച് ഐജി എസ്. ശ്രീജിത്തും സംഭവസ്‌ഥലം സന്ദർശിച്ചിരുന്നു.
കുട്ടിക്കാനത്ത് അന്യസംസ്ഥാന സ്ത്രീയുടെ കൊലപാതകം ; ബലാത്സംഗ ശ്രമത്തിനിടെ
RELATED ARTICLES