തനിക്ക് നിരവധി പദ്ധികൾ നടപ്പിലാക്കാനുണ്ടെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ മുമ്പിലുള്ള ലക്ഷ്യങ്ങൾ ഏറെയാണ് പക്ഷേ താനൊരു അത്ഭുത മനുഷ്യനല്ലെന്നും കാര്യങ്ങൾ ഒറ്റയടിക്ക് നന്നാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ആസ്‌ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്ത് വൈരുധ്യങ്ങളും സംഘർഷങ്ങളുമെല്ലാം വർധിച്ചുവരികയാണെന്നും അതെല്ലാം ആഗോളതലത്തിൽ തീവ്രവാദത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുകയാണെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ വൻതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ ഗുട്ടെറസ് ലോകത്ത് അസമത്വം വർധിക്കുമ്പോൾ അത് വിദ്വേഷത്തിനും, ലഹളക്കും, അസ്‌ഥിരതയ്ക്കും വഴിയൊരുക്കുമെന്നും കൂട്ടിച്ചേർത്തു.
ഞാൻ ഒരു അത്ഭുത മനുഷ്യനല്ല ; അന്റോണിയോ ഗുട്ടെറസ്
RELATED ARTICLES