സിപിഐ സംസ്ഥാന കൗൺസിൽ യോഗം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ യോഗം ആരംഭിച്ചു. ഫിഡൽ കാസ്ട്രോ, തമിഴ്‌നാട്‌ മുൻമുഖ്യമന്ത്രി ജയലളിത, മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ എസ്‌ ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ടി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ കൗൺസിൽ തീരുമാനങ്ങൾ ദേശീയ നിർവ്വാഹക സമിതി അംഗം ബിനോയ്‌ വിശ്വം പ്രസ്താവിച്ചു.
കേന്ദ്ര സെക്രട്ടറിയേറ്റ്‌ അംഗം പന്ന്യൻ രവീന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറിമാരായ കെ പ്രകാശ്‌ ബാബു, സത്യൻ മൊകേരി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നതാണ്. യോഗം ഇന്ന്‌ സമാപിക്കും.