അമേരിക്കയുടെ അമരക്കാരൻ ട്രംപിന്റെ പിന്നലെയാണ് ലോക മാധ്യമങ്ങളെല്ലാം. പരിഹാസ സ്വരവും പുകഴ്ചകളും ഒരുപോലെ വാര്‍ത്തകളിൽ നിറഞ്ഞു തുളുമ്പുന്നു. അത്തരത്തിൽ ഇതാ പുതിയൊരു വിശേഷം കൂടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പ്രതിമയുടെ മുഖമാണ് ട്രംപുമായുള്ള സാദൃശ്യത്തിന്റെ പേരില്‍ വാര്‍ത്തയാകുന്നത്. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം ഷെയറിലുള്ള സൗത്ത്‌വെല്‍ മിന്‍സ്റ്റര്‍ ചര്‍ച്ചിലുളള 700 വര്‍ഷത്തോളം പഴക്കമുള്ള ഒരു പ്രതിമയ്ക്കാണ് ട്രംപിന്റെ മുഖവുമായി സാദൃശ്യമുള്ളത് . ട്രംപിന്റെ അതേ ഹെയര്‍ സ്റ്റൈല്‍ അതെ ഭാവം അതു തന്നെയാണ് ഏറെ കൗതുകകരമായ ഈ വാർത്ത പ്രചരിക്കുവാൻ കാരണമായത്. പള്ളിയുടെ പ്രവേശന ഭാഗത്തു നിരവധി രൂപങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നിന് ട്രംപിന്റെ മുഖവുമായി വലിയ സാമ്യമുണ്ടെന്ന് അമേരിക്കന്‍ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരിക്കുകയാണ്. ലണ്ടനിലെ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സമിറ അഹമ്മദ് ആണ് ആദ്യമായി പള്ളിയിലെ ഈ കൗതുകം കണ്ടെത്തി ട്വീറ്റ് ചെയ്തത്. – സിറ്റി ന്യൂസ്