Wednesday, December 4, 2024
Homeപ്രാദേശികംചെറുകാവു ദേവീക്ഷേത്രത്തിലെ രേവതി മഹോത്‌ത്സവത്തോടു അനുബന്ധിച്ചു വിദ്യാഭ്യാസ അവാർഡ് ദാനം

ചെറുകാവു ദേവീക്ഷേത്രത്തിലെ രേവതി മഹോത്‌ത്സവത്തോടു അനുബന്ധിച്ചു വിദ്യാഭ്യാസ അവാർഡ് ദാനം


വടശേരിക്കര ചെറുകാവുദേവീക്ഷേത്രത്തിലെ രേവതി മഹോത്‌ത്സവത്തോടു അനുബന്ധിച്ചു വിദ്യാഭ്യാസ അവാർഡ് ദാനം നടന്നു. ഫെബ്രുവരി 2 വ്യാഴാഴ്ച്ച ആണ് അവാർഡ് ദാനം നടത്തിയത്. വൈകുന്നേരം നടന്ന അൻപൊലി വഴിപാടിന് ശേഷമായിരുന്നു അവാർഡ് ദാനം നടത്തിയതു. അൻപൊലി വഴിപാടിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ തന്ത്രി മുഖ്യൻ ഹരിപ്പാട് പടിഞ്ഞാറേ പുല്ലാംവഴി ഇല്ലത്തു ബ്രഹ്‌മശ്രീ ദേവൻ സനൽ നാരായണൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ. സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അയ്യപ്പ സേവാ സംഘം പ്രവർത്തകരുടെ മക്കൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. അയ്യപ്പ സേവാ സംഘം അവാർഡ് തൊടുപുഴ തഹസിൽദാർ മുല്ലശ്ശേരിൽ സോമനാഥൻ നായർ വക അവാർഡ് തുരുത്തിക്കാട്ടിൽ റ്റി. സി. ഗോപാലകൃഷ്ണൻ നായർ മെമ്മോറിയൽ അവാർഡ് മലയിൽ പടിഞ്ഞാറെറ്റേതിൽ പുരുഷോത്തമൻ നായർ മെമ്മോറിയൽ അവാർഡ് എന്നീ അവാർഡുകളാണ് വിതരണം ചെയ്തത്. അയ്യപ്പ സേവാ സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് വി. കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments