അഖിലകേരള ബാല ചിത്ര രചനാ മത്സരം

അഖിലകേരള ബാല ചിത്ര രചനാ മത്സരം

അഖിലകേരള ബാല ചിത്ര രചനാ മത്സരം വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ നടന്നു അഞ്ച് വിഭാഗങ്ങളിലായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.  വൈ. എം. സി. എ.  പ്രസിഡൻറ് സി. ജി. ഈശോ റാന്നി അധ്യക്ഷത വഹിച്ചു. വെരി. റവ. കെ. സി. എബ്രഹാം കോർ  എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് സി. ജി. ഈശോ റാന്നി ,  സെക്രട്ടറി കെ. എം. മാത്യു താഴത്തില്ലത്ത് , ട്രഷറർ ബെന്നി തേൻമഠത്തിൽ, ചാണ്ടി കെ. വർഗീസ് , ജേക്കബ് പോൾ എന്നിവർ നേതൃത്വം നൽകി.  അഞ്ച് വിഭാഗങ്ങളിലും ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കു സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഇവർ വരച്ച ചിത്രങ്ങളിൽ നിന്ന് തന്നെ സംസ്ഥാന വിജയികളെ കണ്ടെത്തും. സംസ്ഥാന തലത്തിൽ വിജയികളാകുന്നവർക്കു കാഷ് അവാർഡുകളും നൽകുന്നതാണ്.