Wednesday, May 1, 2024
HomeKeralaപോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി;വിശദ അന്വേഷണവുമായി ക്രൈംബ്രാഞ്ച്

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി;വിശദ അന്വേഷണവുമായി ക്രൈംബ്രാഞ്ച്

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി വിശദ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്. പോലീസുകാരുടെ മൊഴികളില്‍ സംശയമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട്. ബാലറ്റ് വാങ്ങിയ പലരും വോട്ട് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വന്തം ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസര്‍ ആരാണെന്ന് അറിയില്ലെന്ന ചില പൊലീസുകാരുടെ മൊഴി ദുരൂഹമാണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.

പൊലീസിലെ ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായെന്നായിരുന്നു പരാതി. പോസ്റ്റല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടതിനും സ്ഥിരീകരണമുണ്ട്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബാലറ്റിന്‍റെ കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടി ഡിജിപി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments