Friday, April 26, 2024
HomeInternationalബിയര്‍ കുപ്പിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം!

ബിയര്‍ കുപ്പിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം!

ബിയര്‍ കുപ്പിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം വന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇസ്രായേല്‍ കമ്പനി മാപ്പു പറഞ്ഞു. ഇസ്രായേലിന്റെ 71-ാം സ്വാതന്ത്യ ദിനഘോഷത്തിന്റെ ഭാഗമായാണ് മദ്യക്കമ്പനി ഗാന്ധിജിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ ഉപയോഗിച്ചത്. മൂന്നു ഇസ്രായേല്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളും കുപ്പില്‍ ആലേഖനം ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും മാപ്പപേക്ഷിച്ച് കമ്പനി ബ്രാന്‍ഡ് മാനേജര്‍ പ്രസ്താവനയിറക്കിയത്. മഹാത്മാ ഗാന്ധിയെ ഞങ്ങള്‍ വളരെ അധികം ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നെവ്വും ഞങ്ങളുടെ തെറ്റായ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മഹാത്മാ ഗാന്ധിക്ക് ആദരവ് നല്‍കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇസ്രായേലിന്‍റെ 71ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്‍റെറെ ഭാഗമായാണ് മാല്‍ക ബ്രൂവറി, നെഗേവ് ബീയേഴ്സ് എന്ന കമ്ബനി ഗാന്ധി അടക്കമുള്ള ചരിത്ര നേതാക്കളുടെ ഛായാ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ബീയര്‍ വിപണിയിലെത്തിച്ചത്. ഗാന്ധിജിയുടെ ഫോട്ടോ പതിച്ച ബിയറുകളുടെ വിതരണം ഇസ്രായേലിലെ ഇന്ത്യന്‍ എംബസി അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടുണ്ട്. വിപണിയിലെടുത്തിട്ടുള്ള ഇത്തരം ബോട്ടിലുകള്‍ പിന്‍വലിപ്പിക്കാനുള്ള നടപടി എടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍, ഇസ്രായേലിന് പുറത്ത് നിന്നുള്ള ഏക വ്യക്തി ഗാന്ധിജി മാത്രമായിരുന്നു. ചൊവ്വാഴ്ച രാജ്യ സഭയില്‍ ചില അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനോട് വിഷയം അന്വേഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments