കൊച്ചിയിൽ പ്രതികൾ അസഭ്യം പറയുകയും വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തു (video)

0
22


പൊലീസ് സ്റ്റേഷനിലെ മദ്യലഹരിയില്‍ പ്രതികൾ പോലീസിനെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. എറണാകുളം പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പിലാണ് മൂന്ന് യുവാക്കള്‍ ബഹളം വയ്ക്കുകയും അഴിഞ്ഞാട്ടം നടത്തിയത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് അറസ്റ്റിലായവരാണ് ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും തുണിയഴിക്കുകയും ചെയ്തത്.പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരാണ് ലോക്കപ്പില്‍ കോപ്രായങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റിലാവുമ്പോള്‍ ഇവര്‍ മൂവരും മദ്യലഹരിയിലായിരുന്നു. ലോക്കപ്പിലിട്ടതും അഴിഞ്ഞാടാന്‍ തുടങ്ങുകയായിരുന്നു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതികള്‍ ഏറെ നേരം പൊലീസിനെ അസഭ്യം പറയുകയും ചെയ്തു.