Monday, October 14, 2024
HomeNationalമണ്ണെണ്ണ വായിലൊഴിച്ച് തീ തുപ്പാന്‍ ശ്രമിച്ച പതിനൊന്നുകാരന്‍ വെന്തുമരിച്ചു

മണ്ണെണ്ണ വായിലൊഴിച്ച് തീ തുപ്പാന്‍ ശ്രമിച്ച പതിനൊന്നുകാരന്‍ വെന്തുമരിച്ചു

ടിവി ഷോ അനുകരിച്ച് മണ്ണെണ്ണ വായിലൊഴിച്ച് തീ തുപ്പാന്‍ ശ്രമിച്ച പതിനൊന്നുകാരന്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി രാപെല്ലെ കലി വിശ്വനാഥിനാണ് ദാരുണാന്ത്യമുണ്ടായത്. ചൊവ്വാഴ്ച തെലങ്കാനയിലാണ് ദാരുണമായ സംഭവമുണ്ടായത്. ചാനലില്‍ കണ്ട ഒരു സര്‍ക്കസ് പരിപാടിയെ അനുകരിച്ചതാണ് അപകടത്തിനിടയാക്കിയത്. തീ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ കണ്ടതോടെ കുട്ടി ഇതില്‍ ആകൃഷ്ടനാവുകയായിരുന്നു. പരിപാടി കണ്ടുകൊണ്ടിരിക്കെ രാപെല്ലെ അടുക്കളയില്‍ പോയി മണ്ണെണ്ണയും മറ്റും എടുത്തുകൊണ്ടുവന്നു. തുടര്‍ന്ന് ടിവി ഷോയിലേതിന് സമാനമായി അഭ്യാസം ചെയ്യാന്‍ ശ്രമിച്ചു. മണ്ണെണ്ണ വായില്‍ ഒഴിച്ച് തുപ്പിയതും വസ്ത്രത്തില്‍ തീപ്പിടിക്കുകയായിരുന്നു. ഗുതുരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. രാപെല്ലെ ബോഡിംഗിലായിരുന്നു. അവധി ആഘോഷിക്കാന്‍ മുത്തശ്ശിയുടെ അടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. ബുദ്ധിമാനായ തങ്ങളുടെ മകന് എന്തിനോടും കൗതുകവും ആകാംക്ഷയുമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സമാനരീതിയില്‍ കരീം നഗറില്‍ 4 മാസം മുന്‍പ് ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. അപകടം പിടിച്ച ഇത്തരം അഭ്യാസ മുറകള്‍ അനുകരിക്കരുതെന്ന് ചാനലുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് ചെവിക്കൊള്ളാത്തതാണ് ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments