പെൺകുട്ടികൾ സ്വയരക്ഷക്ക് മുളക് സ്പ്രേയും പിച്ചാത്തിയും കരുതണമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്.നൂറനാട് സി.ബി.എം.എച്ച്.എസ്.എസിൽ സ്കൂൾ വിമുക്തി ക്ലബിന്റെ ലഹരിക്കെതിരെയുള്ള കൂട്ടായ്മയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്കൂളിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ തല്ലുകൊടുത്ത് അധ്യാപകർ തിരുത്തണം. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലെ പോലെ മദ്യദുരന്തങ്ങളിൽ കേരളത്തിൽ മരണങ്ങളില്ല. ഷോപ്പുകൾ കുറച്ച് മദ്യവിൽപന നടത്തുന്നതായിരിക്കും നല്ലതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
പെൺകുട്ടികൾ സ്വയരക്ഷക്ക് മുളക് സ്പ്രേയും പിച്ചാത്തിയും കരുതണം : ഋഷിരാജ് സിങ്
RELATED ARTICLES