കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ്. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെതിരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കാറിന് കല്ലെറിയുകയുമായിരുന്നു. മോദി അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം രാഹുലിന് നേരെ കരിങ്കൊടി വീശിയത്. കല്ലേറില്‍ കാറിന്റെ വിന്‍ഡോകളിലൊന്നിന് തകർന്നിട്ടുണ്ട്. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കേല്‍ക്കുകയും ചെയ്തു. രാഹുൽ ഗാന്ധി ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബനാകാന്ത ജില്ലയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു സംഭവം. കല്ലേറിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി എംപി ജഗദാംബിക പാൽ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ്
RELATED ARTICLES