Friday, April 19, 2024
HomeKeralaപാര്‍ലമെന്റില്‍ ബില്ലുകള്‍ തന്തൂരി പോലെ ചുട്ടെടുക്കുകയാണെന്ന് എംഎം മണി

പാര്‍ലമെന്റില്‍ ബില്ലുകള്‍ തന്തൂരി പോലെ ചുട്ടെടുക്കുകയാണെന്ന് എംഎം മണി

പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസാക്കുന്നതിനെ വിമര്‍ശിച്ച്‌ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ബില്ലുകള്‍ ചുട്ടെടുക്കുകയാണെന്നാണ് മണിയുടെ പ്രധാന വിമര്‍ശനം. ചര്‍ച്ചയില്ലാതെയും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെയും ബില്ലുകള്‍ പാസാക്കുമ്ബോള്‍ ജനാധിപത്യം നോക്കുകുത്തിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫാസിസം ഇങ്ങനെയും കടന്നുവരുമെന്നും ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

‘ചുട്ടെടുക്കുകയാണ്, ചക്കക്കുരുവല്ല, ബില്ലുകളാണ്’ എന്നുതുടങ്ങുന്ന ചെറുപോസ്റ്റാണ് മന്ത്രി ഫേസ്ബുക്കിലിട്ടത്. പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഫാസിസം ഇങ്ങനെയും കടന്നുവരുമെന്നും ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗമില്ലെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ചുട്ടെടുക്കുകയാണ്;
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്.
പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .

ഫാസിസം ഇങ്ങിനെയും കടന്നുവരും.

ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ല.’

RELATED ARTICLES
- Advertisment -

Most Popular

Recent Comments