Monday, May 6, 2024
HomeNationalരാജ്യത്തെ കോടതികളിൽ 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി തീ​രു​മാ​ന​മാ​കാ​തെ കെട്ടി കിടക്കുന്ന കേ​സു​കൾ...

രാജ്യത്തെ കോടതികളിൽ 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി തീ​രു​മാ​ന​മാ​കാ​തെ കെട്ടി കിടക്കുന്ന കേ​സു​കൾ…

രാജ്യത്തെ കോടതികളില്‍ 50 വര്‍ഷമായി തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് ആയിരത്തിലധികം കേസുകളെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് . 25 വര്‍ഷമായിട്ടും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷത്തിലധികം കേസുകളാണെന്നും ഗുവഹാട്ടിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാ​ജ്യ​ത്തെ കോ​ട​തി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന 90 ല​ക്ഷം സി​വി​ല്‍ കേ​സു​ക​ളി​ല്‍ 20 ല​ക്ഷം എണ്ണത്തില്‍ സമന്‍സ് പോലും കൈമാറിയിട്ടില്ല. 2.1 കോടി ക്രിമിനല്‍ കേ​സു​ക​ളി​ല്‍‌ ഒ​രു​കോ​ടി​യി​ല​ധി​കം കേ​സു​ക​ളി​ലും ഇതേ അവസ്ഥയാണ്- ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. ഗോഹട്ടിയി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്താ​ക​മാ​നം 6,000 ജ​ഡ്ജി​മാ​രു​ടെ ഒ​ഴു​വു​ക​ള്‍ നി​ക​ത്താ​ന്‍ സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നും ഇ​തി​ല്‍ 4,000 ഒ​ഴി​വു​ക​ള്‍ നി​ക​ത്തി​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അറിയിച്ചു. ബാ​ക്കി​യു​ള്ള​വ​യി​ല്‍ 1,500 ഒ​ഴി​വു​ക​ളി​ല്‍ ന​വം​ബ​ര്‍- ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. രാ​ജ്യ​ത്തെ ഹൈ​ക്കോ​ട​തി​ക​ളി​ലാ​കെ‌ 1,079 ജ​ഡ്ജി​മാ​രു​ടെ ത​സ്തി​ക​ക​ളാ​ണ് ഉ​ള്ള​തെ​ന്നും ഇ​തി​ല്‍ 403 ഒ​ഴി​വു​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ഡ്ജി​മാ​രു​ടെ വി​മ​ര​മി​ക്ക​ല്‍ പ്രാ​യം 65 വ​യ​സാ​ക്ക​ണ​മെ​ന്ന ത​ന്‍റെ ശി​പാ​ര്‍​ശ കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ങ്ങ​നെ​യെ​ങ്കി​ല്‍ അ​ടു​ത്ത മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്ക് ജഡ്ജി​മാ​രു​ടെ വി​ര​മി​ക്ക​ല്‍ മ​ര​വി​പ്പി​ക്കേ​ണ്ടി വ​രും. ആ ​മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് ഈ 403 ​ഒ​ഴിവു​ക​ളി​ല്‍ മി​ക​വു​ള്ള ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​നാ​കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments