Wednesday, May 1, 2024
HomeKerala മഴ ശക്‌തമായതോടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടർകൾ ഇന്ന്‌ തുറക്കും

 മഴ ശക്‌തമായതോടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടർകൾ ഇന്ന്‌ തുറക്കും

 മഴ ശക്‌തമായതോടെ മലമ്ബുഴ ഡാമിന്റെ നാല് ഷട്ടറും ഇന്ന്‌ മൂന്നുമണിയോടെ തുറക്കും. 30 സെന്റിമീറ്റര്‍ വീതം ഓരോ ഷെട്ടറും തുറക്കും. വരും ദിവസങ്ങളിലും  കനത്ത മഴയക്ക് സാധ്യതയുള്ളതിനാലാണ്‌ ഡാം തുറക്കുന്നത്‌. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം .115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള മലമ്ബുഴ അണക്കെട്ടില്‍ 113.95 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മലമ്ബുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പരമാവധി സംഭരണ ശേഷിയോട് അടുത്തതോടെ മംഗലം ഡാമിന്റെ നാലു ഷട്ടറുകള്‍ വഴി അഞ്ചുസെന്റിമീറ്റര്‍ വെള്ളമാണ് നിലവില്‍ ഒഴുക്കി കളയുന്നത്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ ശക്തമായതിനാല്‍ നെല്ലിയാമ്ബതിയിലേക്കുള്ല വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണ ശേഷിയുടെ 82 ശതമാനമാണ് നിലവിലെ ജലനിരപ്പായ 2387.74 അടി. മുല്ലപ്പെരിയാറില്‍ 127.5 അടിയെത്തിയിട്ടുണ്ട് ജലനിരപ്പ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments