Friday, October 11, 2024
HomeKeralaമദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്

മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്

ക്രിസ്തുമസ്-പുതുവത്സര ആഘോഷ കാലത്ത് അനധികൃത മദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണര്‍  എന്‍.കെ.മോഹന്‍കുമാര്‍ അറിയിച്ചു.  ഈമാസം അഞ്ചു മുതല്‍ 2020 ജനുവരി അഞ്ചു വരെ ജാഗ്രതാ ദിനങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു.  കൂടാതെ ജില്ലയിലെ രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ്ഫോഴ്സ് പ്രത്യേകമായി രൂപീകരിച്ചു. പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി എടുക്കും.  സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കി.  മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു.  മദ്യ ഉത്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു.രാത്രികാലങ്ങളില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കി. വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെ സജ്ജമാക്കി. ജില്ലയിലെ പ്രധാന പാതകളെല്ലാം എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും.  കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു.  വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന എന്നിവ കര്‍ശനമായി തടയുന്നതിന് നിര്‍ദേശം നല്‍കി. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍റൂം, പത്തനംതിട്ട             04682222873. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ്  ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട  9400069473. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , പത്തനംതിട്ട 9400069466. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , അടൂര്‍ 9400069464. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, റാന്നി9400069468. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി 9400069470. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , തിരുവല്ല 9400069472. എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട 9400069476. എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, കോന്നി 9400069477. എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി         9400069478. എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, ചിറ്റാര്‍          9400069479. എക്സൈസ് റേഞ്ച് ഓഫീസ്, അടൂര്‍ 9400069475. എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, മല്ലപ്പള്ളി 9400069480. എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല 9400069481. അസി. എക്സൈസ് കമ്മീഷണര്‍, പത്തനംതിട്ട 9496002863. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, പത്തനംതിട്ട  9447178055.

RELATED ARTICLES
- Advertisment -

Most Popular

Recent Comments