യു എസില്‍ ഇന്ത്യന്‍ വംശജനായ കടയുടമ വെടിയേറ്റു കൊല്ലപ്പെട്ടു

യു എസില്‍ ഇന്ത്യന്‍ വംശജനായ കടയുടമ വെടിയേറ്റു കൊല്ലപ്പെട്ടു

43 കാരനായ ഹര്‍നീഷ് പട്ടേലാണ് കൊല്ലപ്പെട്ടത്

യു എസില്‍ ഇന്ത്യന്‍ വംശജനായ കടയുടമയെ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 43 കാരനായ ഹര്‍നീഷ് പട്ടേലിനെയാണ് അര്‍ധരാത്രിയോടെ വീടിനു സമീപം കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സൌത്ത് കരോലിനയിലെ ലാന്‍കാസ്റ്ററില്‍ ബിസിനസ്സ് നടത്തികൊണ്ടിരുന്ന വ്യക്തിയാണ്. പോലീസ് പറയുന്നത് ഇപ്രകാരമാണ് പട്ടേൽ തന്റെ സ്റ്റോർ അടച്ചതിനു ശേഷം 6 കിലോമീറ്റർ മാത്രം അകലമുള്ള തന്റെ വീട്ടിലേക്കു വാഹനത്തിൽ പോകുന്ന വേളയിലാണ് കൊല്ലപ്പെട്ടത്. തന്റെ കടയിൽ നിന്ന് ഇറങ്ങി 10 മിനിറ്റിനുള്ളിലാണ് കൊല ചെയ്യപ്പെട്ടതു എന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യക്കാരനായ യുവ എന്‍ജിനിയര്‍ ശ്രീനിവാസ് കുചിബോത്ല വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്.

വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പൊലീസ്

ഹര്‍നീഷ് കടയടച്ച് വീട്ടിലേക്കു പോകും വഴിയാണ്‌ അക്രമികള്‍ കൊലപ്പെടുത്തിയെന്നാണ് സൂചന. വെടിയൊച്ച കേട്ട പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഒന്നിലേറെ വെടിയേറ്റാണ് ഹര്‍നീഷ് മരിച്ചത്. ഇത് വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് വംശീയവെറിയില്‍ അമേരിക്കന്‍ പൌരന്‍ ഇന്ത്യക്കാരനായ എന്‍ജിനിയറെ വെടിവച്ചു കൊന്നത്. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ അദാം പ്യൂരിന്‍ടന്‍ (51) ആണ് ആക്രമണം നടത്തിയത് ഹൈദരാബാദ് വാറംഗല്‍ സ്വദേശിയായ ശ്രീനിവാസ് കുചിബോത്ല (32) യാണ് കൊല്ലപ്പെട്ടത്. . ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മഡസാനി, യുഎസ് പൌരനായ ഇയാന്‍ ഗ്രില്ലറ്റ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

വീട്ടിലെ അടിയന്തിരാവസ്ഥ നിമിത്തം ചില ദിവസങ്ങളിൽ കട അടവാണ് എന്ന് കൊല്ലപ്പെട്ട പട്ടേലിന്റെ കടയുടെ മുൻപിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫോട്ടോ പരിശോധിക്കുക )