Monday, February 17, 2025
spot_img
HomeKeralaസിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ്: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ്: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

സിറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ കേരളാ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. പരാതി ലഭിച്ചിട്ട് കേസെടുക്കാതിരുന്നത് എന്തു കൊണ്ടെന്ന് ഹൈകോടതി ചോദിച്ചു. കേസ് എടുക്കാതിരുന്നത് സുപിംകോടതി മാർഗ നിർദേശത്തിനു എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കാനായി നാളത്തേക്ക് മാറ്റി കേസ് ഒത്തുതിർപ്പിനായി ഹൈകോടതിയുടെ മധ്യസ്ഥതക്ക് വിടണമെന്ന് ഇടനിലക്കാരൻ സാജു വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഈ ആവശ്യം നിരാകരിച്ചു. മധ്യസ്ഥത വഴി ഒത്തുതീർക്കേണ്ട കാര്യമല്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു.20 ലക്ഷം വിശ്വസികളുടെ വിശ്വാസമാണ് ചോദ്യം ചെയ്യുന്നതെന്ന് ഇടനിലക്കാരൻ കോടതിയിൽ വാദിച്ചു. ഇതിന് മറുപടിയായി സഭയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അത് ഓർക്കണമായിരുന്നു എന്നും ഹൈകോടതി പരാമർശം നടത്തി.ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, സിവിൽ നടപടിയെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളിക്കളയാനാവില്ലെന്ന് ഹൈകോടതി വാക്കാൽ ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments