ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ipl 20

ടി20 മത്സരങ്ങളുടെ ആവേശം ആവാഹിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. കിരീട ജേതാക്കളായ സണ്‍റൈസേഴ്സ് ഹൈദരാബാദും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയൻ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് മത്സരത്തിലെ പ്രത്യേകത. ബാംഗ്ലൂരിനെ നയിക്കുന്നത് ഷെയ്ന്‍ വാട്സനും ഹൈദരാബാദിനെ നയിക്കുന്നത് ഡേവിഡ് വാര്‍ണറുമാണ്.

ഉദ്ഘാടനത്തിന് പൊലിമയേറും വര്‍ണാഭമായ പരിപാടികളാണ് ഉദ്ഘാടന ചടങ്ങിനായി ബി.സി.സി.ഐ ഒരുക്കിയിട്ടുള്ളത്. എട്ട് വേദികളായി എട്ട് ഉദ്ഘാടന ചടങ്ങുകളാണ് ഉണ്ടാവുകയെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ഓരോ സംസ്ഥാനത്തും പ്രത്യേകമായി മത്സരങ്ങളുടെ ആവേശം എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് തന്റെ ആശമയല്ല. കമ്മിറ്റിയിലെ ഓരോ അംഗവും ആരാധകര്‍ക്ക് ആഘോഷിക്കാനായി ഒരുക്കുന്ന ചടങ്ങാണിത്.