ഫേസ്ബുക്ക് ലൈവിൽ ആത്‌മഹത്യ

sucide

ഫേസ്ബുക്ക് ലൈവിൽ ആത്‌മഹത്യാ സന്ദേശം ലൈവ് ആയി നൽകി ആത്മഹത്യ ചെയ്തു. മുംബൈയിലെ ഹോട്ടൽ താജ് ലാൻഡ്സ് എൻഡിൽ ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. എൻജിനീയറിങ് വിദ്യാർത്ഥിയായ അർജുൻ ഭരദ്വാജ് (24) ആണ് ഹോട്ടൽ സമുച്ചയത്തിന്റെ 19 ആം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തത്.

“താൻ മാനസീകമായി തകർന്ന അവസ്ഥയിലാണെന്ന്” വിഡിയോയിൽ ഭരദ്വാജ് പറയുന്നു. വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി. നസ്രീ മോൻജീ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ഭരദ്വാജ് വെളുപ്പിന് 3.30 നാണ് വിദ്യാർത്ഥി ഹോട്ടലിൽ മുറിയെടുത്തത്. ഭരദ്വാജ് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ലെന്നും ഭക്ഷണം ഓഡർ ചെയ്തിരുന്നെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

വിഡിയോ കൂടുതൽ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.