നടിയുടെ ഭർത്താവ് വിഷം കഴിച്ച് മരിച്ചനിലയില്‍

serial

സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ (32) വിരുഗമ്പാക്കത്തുള്ള ലോഡ്ജ് മുറിയില്‍ കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കാര്‍ത്തികേയനും നന്ദിനിയും തമ്മിലുള്ള വിവാഹം എട്ടു മാസം മുമ്പായിരുന്നു. എന്നാല്‍, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഫോണില്‍ വിളിച്ചിട്ടു കിട്ടാതിരുന്നപ്പോള്‍ കാര്‍ത്തികേയന്റെ അമ്മ ലോഡ്ജിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യയുടെ അച്ഛനാണ് തന്റെ മരണത്തിന് കാരണമെന്ന കുറിപ്പും കണ്ടെത്തി.

ജിംനേഷ്യം നടത്തിവരുന്ന കാര്‍ത്തികേയന്‍ മിസ്റ്റര്‍ ചെന്നൈ പട്ടം നേടിയിട്ടുണ്ട്. ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ് നന്ദിനി. നന്ദിനിയെ വിവാഹം കഴിക്കുന്നതിനോട് കാര്‍ത്തികേയന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു.

കാര്‍ത്തികേയന്‍ പ്രണയിച്ച് വഞ്ചിച്ചു എന്നാരോപിച്ച് ഒരു പെണ്‍കുട്ടി കുറച്ചുനാള്‍ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസില്‍ കാര്‍ത്തികേയനെ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യത്തില്‍ പുറത്തിറങ്ങിയ കാര്‍ത്തികേയനോടൊപ്പം താമസിക്കാന്‍ നന്ദിനി തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു കരുതുന്നു.