വാട്ട്സ് ആപ്പ് വഴി പണമയക്കാം

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്ട്സ് ആപ്പ് വഴി ഇനി മുതല്‍ പണമയക്കാം. ഡിജിറ്റല്‍ പേയ്‍മെന്‍റ്‍സ് മേഖലയിലേക്ക് ഇറങ്ങാന്‍ വാട്ട്സ്‍ ആപ്പ് തീരുമാനിച്ചു. ആദ്യം ഇന്ത്യയിലാണ് ഡിജിറ്റല്‍ പേയ്‍മെന്‍റുകള്‍ വരുന്നത്. ഇത് നടപ്പില്‍ വരുത്താന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പരസ്യവും ചെയ്‍തു കഴിഞ്ഞു.

വ്യക്തികള്‍ക്ക് തമ്മില്‍ പണമയക്കാനുള്ള സംവിധാനമാണ് വാട്ട്സ്‍ ആപ്പ് കൊണ്ടുവരുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പണമയക്കാനുള്ള സംവിധാനം പൂര്‍ത്തിയാകും. ഇന്ത്യയിലെ യൂണിഫൈഡ് പേയ്‍മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ), ഭീം ആപ്പ് തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവരെ ക്ഷണിച്ചുകൊണ്ടാണ് പരസ്യം.