ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു

kishori-amonkar

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു. 84 വയസായിരുന്നു. മുംബയിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു അന്ത്യം.

സംഗീതജ്ഞ മുഗുബായ് കര്‍ഡികറുടെ മകളാണ് അമോങ്കര്‍. അമ്മയില്‍ നിന്നാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്.ജയ്പൂര്‍ ഖരാനയുടെ പിന്‍മുറക്കാരിയാണ് അമോങ്കര്‍. ഭാവാദ്രമായ ആലാപനശൈലിയിലൂടെ തലമുറകളെ സ്വാധീനിച്ച ഗായികയാണ് അമോങ്കര്‍.ക്ലാസിക്കല്‍ ഖയാലിലും ഭജനിലുമുള്ള അവരുടെ രാഗങ്ങളും ഭക്തിഗാനങ്ങളിലും സിനിമ ഗാനങ്ങളിലും അവരുടെ ഈണങ്ങളും ആരാധകരുടെ മനം നിറിച്ചവയാണ്.രാജ്യം പത്മഭൂഷനും പത്മവിഭൂഷനും നല്‍കി കിഷോരി അമോങ്കറെ ആദരിച്ചിരുന്നു. 2010 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് അവർക്കു ലഭിച്ചിരുന്നു. സംഗീതജ്ഞ എന്ന മേല്‍വിലാസത്തിനൊപ്പം രാജ്യം മുഴുവന്‍ അവര്‍ സഞ്ചരിച്ച് സംഗീതരസങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.