സ്വർണ്ണ വ്യാപാരികൾ സമരത്തിലേക്ക്

gold

സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ജ്വല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടേറിയേറ്റിനു മുന്നിലാണ് സമരം തുടങ്ങിയത്.

ജ്വല്ലറികള്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അഞ്ച് ശതമാനം വാങ്ങല്‍ നികുതി നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പ്രതിഷേധം.
ബുധനാഴ്ച സംസ്ഥാനത്തുടനീളം കടകള്‍ അടച്ച്‌ സമരം ചെയ്യുമെന്നും കേരള ജുവല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.