2000ത്തിന്റെ നോട്ടുകള്‍ക്കു പിന്നാലെ 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചതായാണ് റിപോര്‍ട്ട്. രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചു കഴിഞ്ഞാല്‍ ജൂണ്‍ മാസത്തിനുശേഷമായിരിക്കും നോട്ടിന്റെ അച്ചടിയാരംഭിക്കുക. അതേസമയം, ആര്‍ബിഐ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന.
200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം
RELATED ARTICLES