പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി കോളെജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ സഞ്ജിതിനെ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കും.
നെഹ്റു കോളേജ് പി.ആര്‍.ഒ. ആയ സഞ്ജിത്തിന്റെ മുറിയാണ് ഇടിമുറി എന്ന് അറിയപ്പെട്ടിരുന്നത്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മ മഹിജയ്ക്ക് പൊലീസ് അതിക്രമം നേരിടേണ്ടി വന്ന ദിവസമാണ് പ്രതികളിലൊരാളായ സഞ്ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യപ്രതി പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകരായ സിപി പ്രവീണ്‍, വിപിന്‍ എന്നിവരാണ് മറ്റുപ്രതികള്‍. ഗൂഡാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.