Tuesday, November 12, 2024
HomeCrimeയുവതിയെ നടുറോഡില്‍ നഗ്നയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുകൊണ്ട് അടിച്ചു

യുവതിയെ നടുറോഡില്‍ നഗ്നയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുകൊണ്ട് അടിച്ചു

ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ നഗ്നയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുകൊണ്ട് അടിച്ചു. ആക്രമണത്തെ തുടർന്ന് അവശയായ സ്ത്രീയുടെ മുഖത്ത് കത്തി കൊണ്ട് കുത്തി. സംഭവത്തില്‍ ഭര്‍തൃസഹോദരനും കുടുംബത്തിനുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിന്‍റെ മരണശേഷം ഭര്‍തൃവീട്ടില്‍ താമസിക്കുകയായിരുന്നു. അനാശാസ്യം നടത്തിയെന്ന് ആരോപിച്ച്‌ ഭര്‍തൃസഹോദരി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതോടെ വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് യുവതിയെ ചെരുപ്പ് ഉപയോഗിച്ച്‌ അടിക്കുകയും നടുറോഡില്‍ വച്ച്‌ വിവസ്ത്രയാക്കുകയും ചെയ്തു. ശേഷം കത്തി കൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ മകളെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മര്‍ദ്ദനത്തിന് ശേഷം അവശയായ യുവതി ബനസ്‍വാഡി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments