Friday, April 26, 2024
HomeKerala'ഞാ​ൻ മേ​രി​ക്കു​ട്ടി' ജൂ​ൺ 15 ​നു തി​യ​റ്റ​റു​ക​ളിൽ എത്തും

‘ഞാ​ൻ മേ​രി​ക്കു​ട്ടി’ ജൂ​ൺ 15 ​നു തി​യ​റ്റ​റു​ക​ളിൽ എത്തും

ജ​യ​സൂ​ര്യ മു​ഖ്യ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി ജൂ​ൺ പ​തി​ന​ഞ്ചി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ര​ഞ്ജി​ത്ത് ശ​ങ്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ലേ​ത്. ചി​ത്ര​ത്തി​നാ​യി ജ​യ​സൂ​ര്യ ന​ട​ത്തി​യ വേ​ഷ​പ്പ​ക​ർ​ച്ച ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജ​യ​സൂ​ര്യ വീ​ണ്ടും എ​ല്ലാ​വ​രെ​യും ഞെ​ട്ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ. പു​ണ്യാ​ള​ന്‍ അ​ഗ​ര്‍ബ​ത്തീ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ജ​യ​സൂ​ര്യ-​ര​ഞ്ജി​ത്ത് ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ട് ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ത്. പു​ണ്യാ​ള​നു ശേ​ഷം സു ​സു സു​ധി വാ​ത്മീ​കം, പ്രേ​തം, പു​ണ്യാ​ള​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും പു​റ​ത്തി​റ​ങ്ങി. ഇ​പ്പോ​ൾ മേ​രി​ക്കു​ട്ടി​യു​ടെ ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് ര​ണ്ടു പേ​രും. ഇ​ന്ന​സെ​ന്‍റ്, അ​ജു വ​ര്‍ഗീ​സ്, ജു​വ​ല്‍ മേ​രി എ​ന്നീ താ​ര​ങ്ങ​ള്‍ ഈ ​ചി​ത്ര​ത്തി​ല്‍ മു​ഖ്യ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഡ്രീം​സ് ആ​ന്‍ഡ് ബി​യോ​ണ്ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും ചേ​ര്‍ന്നാ​ണ് ചി​ത്രം നി​ര്‍മ്മി​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments